മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി പ്രാദേശിക നേതാവിന് പങ്കെന്ന ആരോപണം ശക്തം. അഞ്ച് പേജുള്ള ശര ണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് കണ്ടെത്തിയത്.
പാലക്കാട് : മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ബിജെ പി പ്രാദേശിക നേതാവിന് പങ്കെന്ന ആരോപണം ശക്തം. അ ഞ്ച് പേജുള്ള ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹ ത്യക്ക് പിന്നില്‍ പ്രജീവാ ണെന്ന് കുടുംബവും ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രജീവിനെ ഉടന്‍ പൊലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയിട്ടു ണ്ടെന്നും നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.










