കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മുന്‍ കേന്ദ്രമന്ത്രി സന്തോ ഷ് മോഹന്‍ ദേബിന്റെ മകളാണ്. ജീവിതത്തില്‍ പുതി യ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേബ് ട്വിറ്ററില്‍ കുറിച്ചു
ന്യൂഡല്‍ഹി: അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുഷ്മിത ദേബ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി. മുന്‍ കേന്ദ്രമന്ത്രി സന്തോഷ് മോഹന്‍ ദേബിന്റെ മകളാണ്. ജീവിതത്തില്‍ പുതിയ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേബ് ട്വിറ്ററില്‍ കുറിച്ചു.
അസമിലെ സില്‍ചാറില്‍ നിന്നുള്ള മുന്‍ എംപിയാണ്. പിതാവ് സന്തോഷ് മോഹന്‍ ദേബ് ഏഴ് തവ ണ പാര്‍ലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റ് അംഗവും ഇന്ത്യയുടെ കാബിനറ്റ് മ ന്ത്രിയുമായിരുന്നു സന്തോഷ് മോഹന്‍ ദേവ്. അസം നിയമസഭയിലെ സില്‍ചാര്‍ നിയമസഭാംഗ മായ ബിതിക ദേവ് ആണ് മാതാവ്.
”നാഷണല്‍ കോണ്‍ഗ്രസുമായുള്ള എന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധത്തെ ഞാന്‍ വിലമതിക്കു ന്നു. എന്റെ അവിസ്മരണീയ യാത്രയില്‍ ഒപ്പം നിന്ന എല്ലാ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും പ്രവര്‍ ത്തകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. മാഡം, നിങ്ങളുടെ മാര്‍ ഗനിര്‍ ദേശത്തിനും വ്യക്തിപരമായി ഞാന്‍ നന്ദി പറയുന്നു നിങ്ങള്‍ എനിക്ക് നല്‍കിയ അവസരങ്ങള്‍. സമ്പന്നമായ അനുഭവത്തെ ഞാന്‍ വിലമതി ക്കുന്നു. എന്റെ പൊതുസേവന ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോള്‍ എനിക്ക് നിങ്ങളുടെ ആശംസകള്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ” സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ അവര്‍ പറഞ്ഞു.