മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി. സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കും 20 ലധികം എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനം കൂടി രൂക്ഷമാ യ സാഹചര്യത്തില്‍ കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് പ്രകടമായതായി
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി. സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കും 20ല ധികം എംഎല്‍എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വ്യാപനം കൂടി രൂക്ഷമായ സാഹചര്യ ത്തില്‍ കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് പ്രകടമായതായി ആരോഗ്യവിദഗ്ധര്‍ വിലയിരുത്തി. സംസ്ഥാനത്ത് വീണ്ടുമൊരു ലോക്ഡൗണ്‍ പടിവാതില്‍ക്കലാണെന്ന് മന്ത്രി വിജയ് വഡേത്തിവാര്‍ പറ ഞ്ഞു.
കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. ആശുപത്രികളില്‍ രോഗികളുടെ എ ണ്ണം കൂടിയാല്‍ ഇതല്ലാതെ സര്‍ക്കാരിന് മുന്നില്‍ മറ്റു മാര്‍ഗമില്ല. അതിനാല്‍ രോഗവ്യാപനം തടയാന്‍ ജ നങ്ങള്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അജിത് പവാര്‍ ആ വശ്യപ്പെട്ടു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, മഹാരാഷ്ട്രയില്‍ 8,067 പുതിയ കോവിഡ് കേ സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസത്തെക്കാള്‍ 50 ശത മാനം കൂടുതലാണിത്. വെള്ളിയാഴ്ച എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇരട്ടിയിലേറെ കോവിഡ് കേസു കളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 3900 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ വെള്ളി യാഴ്ച ഇത് 8067 ആയി കുതിച്ചുയര്‍ന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
മുംബൈയിലും സ്ഥിതി രൂക്ഷം
മുംബൈയിലും സ്ഥിതി രൂക്ഷമാണ്. ബുധനാഴ്ച 2445 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ വെ ള്ളിയാഴ്ച ഇത് 5428 ആയി വര്‍ധിച്ചു. ഒമിക്രോണ്‍ വ്യാപനവും രൂക്ഷമായി. 454 പേര്‍ക്കാണ് മഹാരാഷ്ട്രയി ല്‍ ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മുംബൈയില്‍ മാത്രം 5,631 കോവിഡ് കേസുകളാണ് സ്ഥിരീ കരിച്ചത്. പൂനെയില്‍, 412 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തിന് ശേഷം വെള്ളിയാഴ്ച കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 5.9 ശതമാനത്തിലെത്തി.











