മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. നാളെ മുതല്‍ ജനുവരി 5 വരെ രാത്രി 11 മണി മുതല്‍ രാവിലെ 6 വരെയാണ് നിയന്ത്രണം.
കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്നെത്തിയവര്‍ക്ക് 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം, ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തി.ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി. ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കി.











