മഹാമാരിയില്‍ ഒറ്റപ്പെട്ട് ഇന്ത്യ ; കോവിഡ് വ്യാപനം അതിരൂക്ഷം, യാത്രാവിലക്ക് ഏര്‍പ്പെടുത്തി രാജ്യങ്ങള്‍

travel

രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില്‍ ലോകത്തെമ്പാടുമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക്

ന്യുഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനു പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോകം രാജ്യങ്ങള്‍. രാജ്യത്ത് ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുന്നതിനിടയിലാണ് ലോകത്തെമ്പാടുമുള്ള രാജ്യങ്ങള്‍ കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ വിലക്കേര്‍പ്പെടുത്തുന്നതായി യു എ ഇ-യും അറിയിച്ചു കഴിഞ്ഞു. അതിനെ തുടര്‍ന്ന് അവസാനത്തെ വിമാന സര്‍വീസുകളില്‍ ടിക്കറ്റിനു വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു.

കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ലോകത്ത് ഏറ്റവുമധികം പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.ബുധനാഴ്ച മൂന്ന് ലക്ഷത്തില്‍പ്പരം കോവിഡ് കേസുകളും രണ്ടായിരത്തിലേറെ മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്ഥാന്‍ രണ്ടാഴ്ചക്കാലത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് റോഡ് മാര്‍ഗമോ വിമാന മാര്‍ഗമോ വരുന്ന യാത്രക്കാര്‍ക്ക് വിലക്ക്. ഇരട്ട ജനിതകമാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയതാണ് നിരോധനത്തിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്ന ത്.

Also read:  വണ്ടർലാൻഡ് വിനോദോത്സവത്തിന് ഒരുങ്ങി ജിദ്ദ.

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശം. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ പൂര്‍ണമായും വാക്‌സിനേഷന് വിധേയരായവര്‍ക്കും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അതുകൊണ്ട് ഇന്ത്യയിലേക്കുള്ള യാത്ര അമേരിക്കക്കാര്‍ ഒഴിവാക്കണമെന്നും യു എസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം യു കെയില്‍ 100-ല്‍പ്പരം കേസുകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ ഗവണ്‍മെന്റ് വെള്ളിയാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബ്രിട്ടീഷ്, ഐറിഷ് പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിരോധിച്ചു. നിരോധനം നടപ്പാക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ നിന്ന് അധിക വിമാന സര്‍വീസിനുള്ള ആവശ്യം ഹീത്രോ വിമാനത്താവളം നിരസിച്ചു.

ഇന്ത്യയില്‍ നിന്നുള്ള നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ന്യൂസിലന്‍ഡ് വിലക്ക് ഏര്‍പ്പെടു ത്തുകയാ ണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ചു. ഏപ്രില്‍ 11ന് നിലവില്‍ വന്ന നിരോധനം ഏപ്രില്‍ 28 വരെ തുടരും.

Also read:  ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ

ഏപ്രില്‍ 20 മുതല്‍ ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രാവി മാനങ്ങള്‍ക്ക് ഹോങ് കോങ് വിലക്ക് ഏര്‍പ്പെടുത്തി. ജനിതകമാറ്റം സംഭവിച്ച N501Yവൈറസ്  വകഭേദത്തിന്റെ സാന്നിധ്യം ഏഷ്യന്‍ മേഖലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടു ത്തതെന്ന് അധികൃതര്‍ അറിയിച്ചു.

സിംഗപ്പൂര്‍ ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്ന പ്രവാസികളായ യാത്രക്കാര്‍ക്ക് രാ ജ്യത്ത് പ്രവേശനം നിരോധിക്കും. സിംഗപ്പൂരിലെ ദക്ഷിണേഷ്യന്‍ കുടിയേറ്റ തൊഴിലാളികള്‍ക്കി ട യില്‍ വൈറസ് ബാധയുടെ പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുകയും അത് രോഗമുക്തി നേടിയ കോവി ഡ് രോഗികളില്‍ വീണ്ടും അണുബാധയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നതി ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് സിങ്കപ്പുരില്‍ 21 ദിവസം ക്വാറന്റൈനും നിശ്ചയിച്ചു. നേരത്തെ 14 ദിവസമായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഒമാന്‍ വാര്‍ത്താ ഏജ ന്‍ സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നോ ഈ രാജ്യ ങ്ങളി ലൂടെയോ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കാണ് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്ക് തുടരും.

Also read:  ഖത്വര്‍ അമീര്‍ സഊദിയില്‍ ; സഊദി- ഖത്വര്‍ സഹകരണം ശക്തമാക്കുക ലക്ഷ്യം

ഇന്ത്യയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ബുധനാഴ്ച ഫ്രാന്‍സ് അറിയിച്ചു. ഫ്രാന്‍സില്‍ എത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും നിര്‍ദേശിച്ചു. മെയ് മൂന്നു മുതല്‍ ആഭ്യന്തര യാത്ര അനുവദിക്കും. എന്നാല്‍, രാത്രി കര്‍ഫ്യു തുടരും.

ഏപ്രില്‍ 24ന് രാത്രി 11.59 മുതല്‍ പത്ത് ദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെയ്ക്കും.

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യ ഏര്‍ പ്പെ ടു ത്തിയ വിലക്ക് മെയ് 17-ന് ശേഷവും തുടരു മെന്ന് സൗദി ഡെയ്ലി അറബ് ന്യൂസ് വ്യാഴാഴ്ച അറി യിച്ചു.

ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വിലക്കേ ര്‍ പ്പെ ടു ത്തു ന്ന തായി കാനഡ വ്യാഴാഴ്ച അറിയിച്ചു.

Around The Web

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES