കോവിഡ് ബാധിച്ച് ഏകവരുമാനക്കാര്‍ മരിച്ച കുടുംബത്തിന് സഹായം പ്രഖ്യാപിച്ചു. ഇഎസ്‌ഐസി വഴി പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. 2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 24 വരെയാണ് ഇത് നട പ്പാക്കുക. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാന്‍ പദ്ധതി സഹായിക്കുമെ ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കോറോണ മഹാമാരിയില്‍ കുടുംബത്തിന്റെ ഏക ഏകവരുമാനക്കാര്‍ മരിച്ച കുടുംബ ത്തിന് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപി ച്ചു.പെന്‍ഷനും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരവും കുടും ബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം .
ഇ എസ് ഐ സി പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യത്തില്‍ കോറോണ മൂലം മരണമടഞ്ഞവരു ടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തും. അത്തരം വ്യക്തികളുടെ ആശ്രിത കുടുംബാംഗങ്ങള്‍ക്ക് നിലവിലുള്ള മാനദണ്ഡമനുസരിച്ച് തൊഴിലാളിക്ക് കിട്ടിയിരുന്ന ശരാശരി ദൈനംദിന വേതനത്തി ന്റെ 90% ന് തുല്യമായ പെന്‍ഷന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ഈ ആനുകൂല്യം, മുന്‍കാല പ്രാബല്യത്തോടെ 24.03.2020 മുതല്‍ 24.03.2022 വരെ ലഭ്യമാകും.
ഇ ഡി എല്‍ ഐ പദ്ധതിയ്ക്ക് കീഴിലുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഉദാര വല്‍ക്കരിക്കുകയും ചെയ്തു. മറ്റെല്ലാ ഗുണഭോക്താക്കള്‍ക്കും പുറമെ, കൊറോണ മൂലം ജീവന്‍ നഷ്ട പ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തും.
പരമാവധി ഇന്‍ഷുറന്‍സ് ആനുകൂല്യത്തിന്റെ തുക 6 ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപയായി ഉയര്‍ത്തി. മിനിമം ഇന്‍ഷുറന്‍സ് ആനുകൂല്യമായ 2.5 ലക്ഷം രൂപ പുന:സ്ഥാപിച്ചു, 2020 ഫെബ്രുവ രി 15 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇത് ബാധകമായിരിക്കും. മരണത്തിന് മുമ്പുള്ള കഴിഞ്ഞ 12 മാസങ്ങളില്‍ ജോലിയില്‍ മാറ്റം വരുത്തിയ ജീവനക്കാരുടെ കു ടുംബങ്ങള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി യിട്ടുണ്ട്. ഈ പദ്ധതികളുടെ വിശദമായ മാര്‍ഗ്ഗനി ര്‍ദ്ദേശങ്ങള്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ പുറത്തുവിടും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ അനാഥരായ കുട്ടികള്‍ക്കായി പി എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുട്ടികള്‍ക്കായി പി.എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം 10 ലക്ഷം രൂപ നല്‍ക്കാന്‍ തീരുമാനം.
ഈ തുക ഉപയോഗിച്ച് 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ മാസം തോറും കുട്ടികള്‍ക്ക് സ്റ്റൈപന്‍ഡ് നല്‍കും ഇത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴി ക്കാം.