തെറ്റ് ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മസ്‌കത്ത് നഗരം ശുചിത്വപൂര്‍ണവും മനോഹരമായി നിലനിര്‍ത്താന്‍ ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ച് മുനിസിപ്പാലിറ്റി.
മസ്‌കത്ത് : മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരില്‍ നിന്ന് 100 റിയാല്‍ പിഴ ശിക്ഷ ഈടാക്കുമെന്ന് മസ്‌ക്കത്ത് മുനിസിപ്പാലിറ്റി.
മാലിന്യം നിക്ഷേപിക്കാനായി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള ഇടങ്ങളുണ്ട് ഇതല്ലാതെ അലക്ഷ്യമായി വലിച്ചെറിയുന്നവരില്‍ നിന്നുമാണ് പിഴ ഈടാക്കുക.
തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായിരിക്കുമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.
മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയാല്‍ അവരെ കൊണ്ട് തന്നെ നിക്ഷേപിക്കേണ്ട ഇടത്ത് കൊണ്ട് പോയി വെയ്ക്കാന്‍ ആവശ്യപ്പെടും. ഇതിനായി ഒരു ദിവസത്തെ സമയവും നല്‍കും.
മസ്‌ക്കത്ത് നഗരം ശുചിത്വവും സുന്ദരവുമായി നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.