ദുകം 2’ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന്റെ ഭാഗമായി, ഒമാനിലെ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ചില മേഖലകളിൽ താൽക്കാലിക നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് (ശനി) രാത്രി 10 മണിമുതൽ ഞായറാഴ്ച രാവിലെ 6 മണിവരെ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
മത്സ്യത്തൊഴിലാളികളും സമുദ്ര ആക്ടിവിറ്റി ഓപ്പറേറ്റർമാരും നിയുക്ത പ്രദേശങ്ങളിൽനിന്ന് മാറിക്കൊണ്ടിരിക്കണമെന്നു മന്ത്രാലയം അറിയിച്ചു. നിർദ്ദിഷ്ട കോഓർഡിനേറ്റുകളിലൂടെ പ്രവേശിക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പും നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ മുൻകരുതലുകൾ.
വിക്ഷേപണം അൽ ജാസിർ വിലായത്തിലെ അൽ കഹൽ പ്രദേശത്തും ദുകം വിലായത്തിലെ ഹൈതം പ്രദേശത്തുമാണ് നടക്കുക. സ്പേസ് സാങ്കേതിക സ്ഥാപനമായ സ്‌റ്റെല്ലാർ കൈനറ്റിക്‌സുമായി സഹകരിച്ചാണ് പരീക്ഷണ വിക്ഷേപണം നടത്തുന്നത്. നേരത്തെ നടത്താനിരുന്ന വിക്ഷേപണം അനുകൂല കാലാവസ്ഥ ഇല്ലാത്തതിനാൽ മാറ്റിവെച്ചതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.