മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനാവശ്യ മായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കിഫ്ബി ഹൈ ക്കോതിയില്‍ അറിയിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല
കൊച്ചി : മസാലബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനാവശ്യമായി തങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയാണെന്ന് കിഫ്ബി ഹൈ ക്കോതിയില്‍ അറിയി ച്ചു. എന്നാല്‍ തുടര്‍നടപടികള്‍ തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി അംഗീകരി ച്ചില്ല. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്ന് സംശയമുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.
കിഫ്ബിക്കെതിരായ അന്വേഷണം സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. വിശദമായ എ തിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു. കിഫ്ബിയുടെ ഹര്‍ജിയി ല്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി. കേസ് സെപ്തംബര്‍ 2ന് വീണ്ടും പരിഗണിക്കും.
കിഫ്ബിയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കിഫ്ബി ആരോപിച്ചു. ഇഡി നല്ല ഉദ്ദേശത്തില്‍ അല്ല സമന്‍സ് അയച്ചിരിക്കുന്നതെന്നു കിഫ്ബിക്ക് വേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ പറഞ്ഞു. പണം വന്നത് നിയമവിരുദ്ധമായി ട്ടാണെന്ന് പറയാനാവില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണ് മസാലബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനം ഇല്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബിയുടെ പ്രവര്‍ത്തനം സുതാര്യമാണ്. മുന്‍ സിഎജി അടക്കമുള്ളവര്‍ അംഗങ്ങളായ വിദഗ്ധ സമിതിയുണ്ട്.