ഇനി ഒരു ആറ് മാസം കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു. നിര്‍മാതാവും വിതരണക്കാരനുമായ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായം തന്നെയാണെന്നും പ്രിയദര്‍ശന്‍
കൊച്ചി : മരക്കാര്‍ ബിഗ് സ്‌ക്രീനില്‍ തന്നെ കാണേണ്ട സിനിമയാണെന്നും അതിനാല്‍ തന്നെ തിയേറ്റര്‍ റിലീസ് ആയിരിക്കുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. ഇനി ഒരു ആറ് മാസം കാ ത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളു.നിര്‍മാതാവും വിതര ണക്കാരനുമായ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും തനിക്കും ഇക്കാര്യത്തില്‍ സമാനമായ അഭിപ്രായം തന്നെയാണെന്നും പ്രിയദര്‍ ശന്‍ പറഞ്ഞു.സിഫിക്ക് നല്‍കിയ അഭി മുഖത്തിലാണ് പ്രിയദര്‍ശന്‍ ഒ.ടി.ടി റിലീസില്ലെന്ന് വ്യക്തത വരുത്തിയത്.
തിയേറ്ററില്‍ റിലീസ് ചെയ്തിട്ടേ മരക്കാര്‍ ഡിജിറ്റല്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് ആവര്‍ത്തിച്ച പ്രിയദര്‍ശന്‍ ഏത് ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് 150 കോടി കൊടുത്ത് മരക്കാര്‍ പ്രദര്‍ശിപ്പിക്കുകയെന്നും ചോദിച്ചു. ലോകത്താകമാനം അഞ്ച് ഭാഷകളിലായി 5000 തിയേറ്ററുകളിലായി ഇറങ്ങാനിരുന്ന ചിത്രമാണ് മരക്കാര്‍. തിയേറ്ററിലെ വലിയ പ്രേക്ഷകാനുഭവത്തിന് വേണ്ടിയാണ് സിനിമ നിര്‍മ്മി ച്ചിരിക്കുന്നത്. മികച്ച ചിത്രത്തിനടക്കം മൂന്ന് ദേശീയ പുരസ്‌കാരങ്ങളാണ് മരക്കാരിന് ലഭിച്ചതെന്ന കാര്യം മറക്കരുതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
മരക്കാറിന്റെ ഡിജിറ്റല്‍ റിലീസിനുള്ള അവകാശം ആമസോണ്‍ പ്രൈമിനാണ്. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ആമസോണില്‍ റിലീസ് ചെയ്യും. സിനിമയുടെ പ്രത്യേക ഒ.ടി.ടി റിലീസിന് വേണ്ടി മാത്രം വലിയ തുക ഒരു ഒ.ടി.ടി കമ്പനിയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ നേര ത്തെ അറിയിച്ചിരുന്നു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു, കന്നട ഭാഷ കളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയ ദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹക നായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.