
ദുബായ് • നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ് യുഎഇ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് കേരള യുഎഇയുമായി സഹകരിച്ചു രക്തദാന ക്യാംപിന് തുടക്കം കുറിച്ചു. ഇന്നലെ ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിലായിരുന്നു പരിപാടി. ഇന്ന്(7) വൈകിട്ട് നാല് മുതൽ രാത്രി 9 വരെ അൽഐനിലെ ലുലു കുവൈത്താത്തിലും ക്യാംപ് നടക്കും. യുഎഇ ആരോഗ്യ മന്ത്രാലയം, ആരോഗ്യ വിഭാഗം, അബുദാബി, അൽ ഐൻ, ദുബായ് ബ്ലഡ് എന്നിവരും ക്യാംപുമായി സഹകരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക: +971 55 813 6369, +971 50 620 6815.











