അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ടത് 385 തവ ണ. നേരിട്ടും അല്ലാതെയും ഇടനിലക്കാര്‍ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാരണ തുടങ്ങു ന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള കൂടുതല്‍ ആശയവിനി മയവും
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളുമായി ബന്ധപ്പെട്ട ത് 385 തവണ. നേരിട്ടും അല്ലാതെയും ഇടനിലക്കാര്‍ മുഖേന ഇത്രയധികം തവണ ബന്ധപ്പെട്ടത്. വിചാര ണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് വാങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു സാക്ഷിക ളുമായുള്ള കൂടുതല്‍ ആശയവിനിമയവും. ഇടനിലക്കാരനായ ആഞ്ചന്റെ അയല്‍വാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാര്‍ഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു.
വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്‌കീമിന്റെ നിയമപരമായ പിന്‍ബലത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് മധുകേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിട്ടത്. രണ്ടാം പ്ര തി മരയ്ക്കാന്‍ 11 തവണ സ്വന്തം ഫോണി ല്‍ നിന്ന് സാക്ഷികളെ വിളിച്ചു. 14,15,16,18, 19, 32 സാക്ഷികളെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ കൂറുമാറി. മൂന്നാംപ്രതി ശംസുദ്ദീന്‍ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറി യ സാക്ഷിയാണ് ആനന്ദന്‍. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്പതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു.പതിനഞ്ചാം പ്രതി ബിജു മുപ്പത്തിരണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണില്‍ വിളിച്ചതിനും രേഖകളുണ്ട്. പതിനാറാം പ്രതി മൂനീര്‍ ഒരു സാക്ഷിയെ മാത്രം വിളിച്ചത് 38 തവണയാണ്.
അതേസമയം കോടതി ജാമ്യം റദ്ദാക്കിയ ഒമ്പത് പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കോടതി വിധി ക്ക് പിന്നാലെ ഒളവില്‍ പോയ പ്രതികള്‍ക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളുടെ ബന്ധു ക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
കേസിലെ രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി പി സി ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി എം വി ജൈജുമോന്‍, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.