മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചന. തല്‍ക്കാലം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം : മദ്യ വില്‍പ്പന ശാലകളെല്ലാം അടച്ചിരിക്കുന്ന സാഹചര്യത്തില്‍ ബുക്കിങ് സംവിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചന. മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് വീട്ടില്‍ വരുത്താനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം ഹോം ഡെലിവറി ചെയ്യേണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
ഹോം ഡെലിവറിക്ക് നയപരമായ തീരുമാനം വേണമെന്നാണ് എക്‌സൈസ് മന്ത്രി എം.വി. ഗോ വി ന്ദന്റെ നിലപാട്. എന്നാല്‍ ബുക്കിംങ് സംവിധാനം വീണ്ടും കൊണ്ടുവരാനാണ് ആലോ ചനയെന്ന് ബവ്‌കോ എംഡിയുമായി ചര്‍ച്ച നടത്തിയ ശേഷം മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യണമെങ്കില്‍ കേരള വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരു ത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വേണം. ഒരാളുടെ കൈ വശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനി ച്ചാല്‍ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതില്‍ കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം. ഈ സാഹചര്യത്തിലാണ് ബുക്കിംങ് സം വിധാനം വീണ്ടും കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കില്‍ മന്ത്രിതലത്തില്‍ തീരുമാനമെടുക്കാനാകും. മദ്യത്തിന്റെ കാര്യമായതിനാല്‍ മന്ത്രിസഭായോഗമായിരിക്കും അന്തിമ തീരുമാനം എടുക്കുക.











