ഒറ്റപ്പാലം ചിനക്കത്തൂരില്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവിശിഷ്ടം ക ണ്ടെത്തി. കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ (24) കൊലപ്പെടുത്തിയ കാര്യം സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹ മ്മദ് ഫിറോസ് വെളിപ്പെടുത്തിയത്
പാലക്കാട് : ഒറ്റപ്പാലം ചിനക്കത്തൂരില്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവിശിഷ്ടം കണ്ടെ ത്തി. കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം പിതാവാണ് തിരിച്ചറിഞ്ഞത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് ആഷിഖിനെ(24) കൊലപ്പെടുത്തിയ കാര്യം സുഹൃത്ത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് വെളിപ്പെടുത്തിയത്.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. പ ട്ടാമ്പി പൊലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് സുഹൃത്തിനെ കൊന്ന് കുഴിമൂടിയ വിവരം പുറത്തുവരുന്ന ത്. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായപ്പോള്‍ കൊല്ലപ്പെട്ട ആഷിഖ് തന്നെ കത്തി കൊണ്ടു കുത്താന്‍ ശ്രമി ച്ചെന്നും ഈ സമയം കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ഫിറോ സ് മൊഴിയില്‍ പറഞ്ഞു.

രണ്ടുമാസം മുന്‍പാണ് സംഭവം. ലഹരി ഇടപാടില്‍ ലഭിച്ച തുക വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊ ലപാതകത്തില്‍ കലാശിച്ചതെന്നാണ് ഫിറോസിന്റെ മൊഴി. സ്വന്തം ഓട്ടോറിക്ഷയില്‍ മൃതദേഹം അഴിക്കലപ്പറമ്പിലെ ത്തിച്ച് കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 17 നാണ് സംഭവം നടന്നതെന്നും പ്രതി മൊഴി നല്‍കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് പാ ലക്കാട് ചിനക്കത്തൂരില്‍ നടത്തിയ പരിശോധനയിലാണ് മൃ തദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥ ലം മുന്‍പ് ഇഷ്ടിക ചൂളയായിരുന്നു. അധികം ആഴത്തിലല്ലാ തെ മൃതദേഹം കുഴിച്ചിട്ടെന്നാണ് ഫിറോസിന്റെ മൊഴി.
2015ല്‍ മൊബൈല്‍ കടയില്‍ മോഷണം നടത്തിയ കേസി ല്‍ പ്രതിയാണ് ഫിറോസ്. മോഷണക്കേസുമായി ബന്ധപ്പെ ട്ടാണ് മുഹമ്മദ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചോ ദ്യം ചെയ്തപ്പോഴാണ് ആഷിക്കിനെ കൊന്ന് കുഴിച്ചുമൂടിയതാ യി ഫിറോസ് മൊഴി നല്‍കിയത്.
ഡിഎന്‍എ അടക്കം ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്ന് പൊലിസ്
ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയായാല്‍ മാത്രമേ മരിച്ചത് ആഷിക്കാണ് എന്ന് തിരി ച്ചറിയാന്‍ സാധിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഫോറന്‍സിക് വിഭാഗവും വിരല ടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവിശിഷ്ടങ്ങള്‍ പൂര്‍ണമായി ലഭിച്ചാലും കാലപഴക്കം കാരണം തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ ഡിഎന്‍എ അടക്കം ശാ സ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ മരിച്ചത് ആഷിക്കാണ് എന്ന് സ്ഥിരീകരിക്കാ ന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു.