ശബരിമല പാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പ്രത്യേക വര്‍ക്കിങ് കലണ്ടര്‍ തയ്യാറാ ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ഥാടനത്തിര ക്കിനു ശേഷം ജനുവരി മുതല്‍ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നട ത്താന്‍ ഇത് സഹായിക്കും
പത്തനംതിട്ട:ശബരിമല പാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പ്രത്യേക വര്‍ക്കിങ് ക ലണ്ടര്‍ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീ ര്‍ഥാടനത്തിരക്കിനു ശേഷം ജനുവരി മുതല്‍ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടത്താന്‍ ഇത് സ ഹായിക്കും.മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയുടെ നവീകരണം 13 ദിവസത്തിനകം പൂര്‍ത്തിയാക്കും. കലക്ടറുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ദിവസവും അവ ലോകനം നട ത്തും. ശബരിമലയിലേക്കുള്ള എല്ലാ പൊതുമരാമത്ത് പാതയും 12നകം ഗതാഗത യോഗ്യമാക്കും. തിരുവാ ഭരണ പാതയും അതിവേഗം നവീകരിക്കും.
ശബരിമലപാതകളുടെ നിര്‍മാണം വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ നവീകരണം ചര്‍ച്ച ചെയ്യാനും കലക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോ ഗസ്ഥ രുടെ യോഗത്തില്‍ ഇടുക്കി,കോട്ടയം ജി ല്ലകളിലെ കലക്ടര്‍മാരും പങ്കെടുത്തു. പുനലൂര്‍- മൂവാറ്റുപുഴ റോഡ് നിര്‍മാണം കെഎസ്ടിപിയില്‍ ഉള്‍ പ്പെടുത്തി അതിവേഗത്തിലാക്കും.പുനലൂര്‍ കോന്നി റീച്ചിന്റെയും പ്ലാച്ചേരി റോഡിന്റെയും നിര്‍മാണം ഉട ന്‍ പൂര്‍ത്തിയാക്കും. അതിശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
എല്ലാ റോഡുകളുടെയും വശങ്ങളിലെ കാടും കാഴ്ച മറയ്ക്കുന്ന തടസ്സങ്ങളും നീക്കും. ഉയര്‍ന്ന സാങ്കേതി ക വിദ്യ ഉപയോഗിച്ച് റോഡുകള്‍ നവീകരിക്കുന്നതിന് റിപ്പോര്‍ട്ട് നല്‍കാന്‍ വിദഗ്ധസമിതിയെ നിയോഗി ച്ചിട്ടുണ്ട്.റിപ്പോര്‍ട്ട് ഈ മാസം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റണി എംപി, ചീ ഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംഎല്‍എമാരായ മാത്യു ടി തോമസ്, അഡ്വ.കെയു ജെനീഷ് കുമാര്‍,അഡ്വ.പ്രമോദ് നാരായണ്‍, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.