മണിയോര്‍ഡറുകള്‍ അപ്രത്യക്ഷമാകുന്ന ഓണക്കാലം

po 1

ഓണക്കാലത്തെ ആഘോഷങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പണമിടപാടുകളിലൊന്നായ മണിയോര്‍ഡറുകളെക്കുറിച്ചാണ്. അമ്പതുകളിലെ ഓര്‍മകളില്‍ നിന്നും ചിലതുമാത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണിവിടെ.

പി ആര്‍ കൃഷ്ണന്‍

മുംബൈയുടെ തെക്കുഭാഗത്ത് കൊളാബ തൊട്ട് വടക്ക് കിഴക്ക് അംബര്‍ നാഥ് വരെയും, വടക്ക് പടിഞ്ഞാറ് വിരാര്‍ വരെയും ഇന്നത്തേതു പോലെ യല്ലെങ്കി ലും എല്ലാ സബര്‍ബര്‍ സ്റ്റേഷന്‍ പ്രദേശങ്ങളിലും അമ്പതുകളില്‍ മലയാളിക ളും മലയാളി സംഘടനകളുമുണ്ടായിരുന്നു. ഇവിടങ്ങളിലെ പോസ്റ്റോഫീസുക ളില്‍ അന്നാളുകളിലെ ഓണക്കാലത്ത് മലയാളികളുടെ തിക്കും തിരക്കു മായി രുന്നു. ഓണത്തിന് രണ്ടാഴ്ച മുമ്പേ തപാലാപ്പീസുകളില്‍ നീണ്ടനിര കാണാം. മിക്കവരുടെയും കൈകളില്‍ ഒന്നിലധി കം മണിയോര്‍ഡര്‍ ഫോറങ്ങളുണ്ടാ കും. അച്ഛനമ്മമാര്‍ക്ക്, സഹോദരിമാര്‍ക്ക്, ഭാര്യമാര്‍ക്ക് അങ്ങനെ പോകുന്നു കൈകളില്‍ മുറു കെപ്പിടിച്ച ചിട്ടയായി പൂരിപ്പിച്ച മണിയോര്‍ഡര്‍ ഫോറങ്ങള്‍.

 ജോലിയുണ്ടെങ്കിലും മാസശമ്പളം ചെലവിനും നാട്ടിലേക്ക് അയ യ്ക്കാനും തിക യാതെ വായ്പ വാങ്ങി യും ലോണെടുത്തും മറ്റുമാണ് പലരും അക്കാ ലത്ത് ജീവിച്ചിരുന്നത്. മാസങ്ങള്‍ ക്കു മുമ്പെടുത്ത കടം വീട്ടാന്‍ പറ്റിയിട്ടി ല്ലെങ്കിലും ഓണമായാല്‍ വീണ്ടും കടമെടു ക്കും. അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും അഡ്വാന്‍സ് വാ ങ്ങും. പലിശ വാങ്ങി കടം കൊടുക്കുന്ന ഛോട്ടാ സേഠുമാര്‍ മല യാളികള്‍ക്കിടയില്‍ അക്കാലത്തും വിരളമാ യിരുന്നില്ല. അല്ലെങ്കില്‍ തൊഴില്‍ സ്ഥാപനങ്ങളിലെ പടി വാതിലുകളില്‍ സ്ഥിരം സന്ദര്‍ശന ത്തിനെ ത്തുന്ന ദീര്‍ഘകായന്മാരായ പഠാണികളില്‍ നിന്നോ, തൊ ട്ടടുത്ത മാര്‍വാ ഡി ഷോപ്പുടമയില്‍ നിന്നോ, കൂ ടെ ജോലി ചെയ്യുന്ന ഭയ്യമാരില്‍ നിന്നോ ആയിരി ക്കും പണം പലിശയ്ക്കു വാങ്ങുന്നത്. അ ല്ലെങ്കില്‍, അക്കാലത്ത് വ്യാപകമായി നടത്തപ്പെട്ടിരുന്ന കുറിക ളില്‍ നിന്നോ മറ്റു മായിരിക്കും കടമെ ടുക്കുക. ഈ പണവു മായാണ് ഇവര്‍ പോസ്റ്റോഫീസുകളിലെ ത്തുക.

 ഇതില്‍ പലര്‍ക്കും ലീവെടുത്തു വേണമായിരുന്നു പോസ്റ്റോഫീസുകളിലെത്താന്‍. പകല്‍ ജോലി ക്കാ ര്‍ നൈറ്റ്ഷിഫ്റ്റുകാരെ ഏല്‍പിക്കും. ഓണക്കാലത്തേതുപോലെയുള്ള തള്ളിക്കയറ്റമില്ലെങ്കിലും ഈ ദ്, ക്രിസ്മസ് നാളുകളിലും പോസ്റ്റോഫീസുകളില്‍ മലയാളികളുടെ തിരക്കുണ്ടാവും. മഴയെ കാ ത്തിരി ക്കുന്ന വേഴാമ്പലുകളെപ്പോലെ ഈ മണിയോര്‍ഡറുകളും പ്രതീക്ഷിച്ചിരിക്കുന്നവരായിരിക്കും നാട്ടി ന്‍ പ്രദേശങ്ങളിലെ ഒട്ടുമിക്ക വീട്ടുകാരും.

 ഇത്തരത്തിലുള്ള മണിയോഡറുകള്‍ ചെന്ന ശേഷമേ നാട്ടില്‍ ബന്ധുക്കള്‍ക്ക് ആശ്വാസമാകൂ. ഇത് ബോം ബെ മഹാനഗരിയിലെ മലയാളി മണിയോര്‍ഡറു കളുടെ കഥ മാത്രമല്ല, മറ്റ് ഇന്ത്യന്‍ സംസ്ഥാ നങ്ങളിലും കുടിയേറിപ്പാര്‍ക്കുന്ന മലയാളികളുടെ മുഴുവന്‍ കഥയാണ്. പ്രവാസി മലയാളികളുള്ള വി ദേശ-പാ ശ്ചാത്യ രാജ്യങ്ങളിലെ പോസ്റ്റോഫീസുകളില്‍ ഓണം-ഈദ്-ക്രിസ്മസ് കാലങ്ങ ളില്‍ മലയാളി കളുടെ തിരക്കുണ്ടാവുകയില്ല. അവരുടെ പണമിടപാടുകള്‍ മറ്റു പല ചാനലുകള്‍ വഴിയായിരിക്കും നട ക്കുക. എന്നാല്‍ ഗള്‍ഫ് മലയാളി കളിലെ ഒരു വലിയ വിഭാഗം കള്ളക്കടത്തു വഴികളില്‍ക്കൂടിയായിരുന്നു അ ക്കാലത്ത് പണം എ ത്തിച്ചിരുന്നത്. വിസയും പാസ്‌പോര്‍ ട്ടുമില്ലാതെ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി കപ്പലുകള്‍ വഴി ഗള്‍ഫ് നാടുകളിലെത്തി ജോലി ചെയ്യുന്നവര്‍ നിയമാനുസൃതം അന്നാടുകളിലെ ജോ ലിക്കാരായി അംഗീകരിക്കപ്പെടുന്നതുവരേയ്ക്കും വലിയ കമ്മിഷന്‍ കൊടുത്തു കൊണ്ടാണ് ഏജന്‍സി വഴി പണം എത്തിച്ചുകൊണ്ടിരുന്നത്. ഉത്സവസമയമടുത്താല്‍ ഇത്തരം ഏ ജന്റുമാര്‍ക്ക് കൊയ്ത്തു കാലമായി രു ന്നു.

പ്രവാസിമലയാളികള്‍ ജോലി ചെയ്ത് ജീവിതം കഴിക്കുന്ന കേരളേതര ഇന്ത്യന്‍ പ്രദേ ശങ്ങളിലെ പോസ്റ്റോ ഫീസുകളില്‍ ഓണമടുത്താല്‍ മണിയോര്‍ഡറുകള്‍ അ യയ്ക്കാ നുള്ള തിരക്കുകള്‍ പോലെ ജന്മനാട്ടിലെ തപാലാപ്പീസുകളുടെ പരിസരത്തും ആള്‍  ക്കൂട്ടമുണ്ടായിരിക്കും. മണിയോര്‍ഡര്‍ വൈകുന്നതില്‍ ഉത്കണ്ഠപ്പെടുകയും വേവ ലാതിപ്പെടുകയും ചെയ്യുന്നവരായിരിക്കും അക്കൂ ട്ടത്തിലധികവും. തന്നെയു മല്ല, പോസ്റ്റോഫീസുകളില്‍ ചെന്നാണ് മണിയോ ര്‍ഡര്‍ പണം വാങ്ങുന്നതെങ്കില്‍ ശിപായിമാര്‍ക്ക് കൈപ്പു ണ്യം നല്‍കേണ്ടതുമില്ല. വന്ന പണം വേഗം കിട്ടുകയും ചെയ്യും.

തോള്‍ബാഗുകളില്‍ മണിയോര്‍ഡര്‍ക്കെട്ടുകളുമായി ചിങ്ങമഴയില്‍ കുണ്ടും കുഴികളും ഊടുവഴികളും താണ്ടി ഒട്ടനവധി വീടുകള്‍ കയറിയിറേങ്ങണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവായിക്കിട്ടുന്നതില്‍ ശിപായിമാര്‍ക്കും സന്തോഷമായിരിക്കും. എന്നാലും കേരളക്കരയില്‍ അങ്ങോളമിങ്ങോളമുള്ള തപാലാപ്പീസുകളിലെ ജീവ നക്കാര്‍ക്കു കൈനിറയെ പണം ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ കൂടിയായിരിക്കും ഓണക്കാലം.

എന്നാല്‍ ഓണക്കാലത്തെ മണിയോര്‍ഡര്‍ ഫോറങ്ങളുമായുള്ള മലയാളികളുടെ തിക്കും തിരക്കും മും ബൈയിലും മറ്റു പട്ടണങ്ങളിലും ഇപ്പോള്‍ കാണാന്‍ കഴിയില്ല. നാട്ടി ലും ഇക്കാലത്ത് തപാല്‍ ശിപായി മാരുടെ സന്ദര്‍ശനം കുറഞ്ഞുപോയിരിക്കുന്നു. പണമൊഴുക്കു കുറഞ്ഞതുകൊണ്ടല്ല, മാര്‍ഗങ്ങള്‍ മാറു കയും പണമിടപാടുകളുടെ ചാനലുകള്‍ വര്‍ദ്ധിക്കുകയും ചെയ്ത്തതുകൊണ്ടാണിത്.

മുന്‍കാലത്ത് മറുനാടന്‍ മലയാളികളില്‍ അപൂര്‍വം ചിലര്‍ മാത്രം- ഉദ്യോഗസ്ഥരിലും വ്യാപാരികളിലുമാ യി – ബാങ്കുകള്‍ മുഖേനയാണ് പണമിടപാടുകള്‍ നടത്തിയിരുന്ന ത്. എന്നാല്‍ അത്തരക്കാരുടെ ജന്മസ്ഥ ലങ്ങളില്‍ ബാങ്കുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുനാടുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പ റേറ്റ് ചെയ്യുന്നവര്‍ക്കു പോലും ജന്മനാടുകളിലേക്ക് മണി ട്രാന്‍സ്ഫര്‍ നടത്തുന്നതും ചെക്കുകളോ ഡ്രാഫ്റ്റു കളോ അയച്ച് പണമിടപാടുകള്‍ നടത്തുന്നതും വിഷമമായിരുന്നു. അക്കാരണംകൊണ്ടുതന്നെ ബാങ്ക് അ ക്കൗണ്ട് ഉണ്ടായിരുന്നവര്‍ പോലും പോസ്റ്റോഫീസുകള്‍ വഴിയായിരുന്നു പണമയച്ചിരുന്നത്. മാത്രമല്ല, മ ണിയോര്‍ഡര്‍ പണം കിട്ടേണ്ട ആളുകളുടെ പേരോടു ചേര്‍ത്ത്, അച്ഛന്റെയോ അമ്മയുടെയോ ഭര്‍ത്താവി ന്റെയോ പേരുകളും ഒപ്പം കുടുംബപ്പേര്, അംശം, ദേശം മുതലായി അങ്ങോട്ടെത്തേണ്ട വഴി, താലൂക്ക് എ ന്നീ വിവരങ്ങളെല്ലാം ചേര്‍ത്തെഴുതിയിരിക്കണം.

ഇങ്ങനെ വ്യക്തമായി മേല്‍വിലാസങ്ങളെഴുതാത്തതിന്റെ പേരില്‍ തിരിച്ചയയ്ക്കപ്പെട്ട മണിയോര്‍ഡറുകള്‍ അക്കാലത്ത് സാധാരണമായിരുന്നു. മറ്റൊരു വസ്തുത അക്കാല ത്തെ പ്രവാസിമലയാളികളിലധികം പേര്‍ ക്കും ഇംഗ്ലീഷ് അറിയുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം ആര്‍ക്കുമുണ്ടാകുമെന്നു തോന്നു ന്നില്ല. അതുപോലെ ആദ്യകാലത്തെ, വെളിച്ചം കേറാതിരുന്ന ഗ്രാമപ്രദേശങ്ങളിലൊക്കെയും സഹകരണ ബാങ്കുകള്‍ സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ മണിയോര്‍ഡറുകള്‍ക്കു പകരം ബാങ്കിടപാടുകള്‍ സ്ഥാനംപിടിച്ചു. അക്കാരണംകൊണ്ടുതന്നെ നാട്ടിന്‍ പുറങ്ങളില്‍ ഓണക്കാലത്ത് തപാല്‍ ശിപായിമാര്‍ക്ക് മണിയോര്‍ഡര്‍ക്കെട്ടുകളുമായി അലഞ്ഞുനടക്കേണ്ട ഭാരവും കുറഞ്ഞു.

Related ARTICLES

വര കൊണ്ട് മന്ത്രിയെ വരവേറ്റ് കുട്ടികൾ

ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു

Read More »

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പരാതിയില്ലെങ്കിലും വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് സുപ്രീം കോടതി

സുപ്രധാനമായ വിധിന്യായമാണ് 2023 ഏപ്രില്‍ 28ന് പരമോന്നത കോടതിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്. പരാതി ലഭിച്ചിട്ടില്ലെങ്കിലും വിദ്വേഷ പ്രസംഗവും പ്രചാരണവും നടത്തുന്നവര്‍ക്കെ തിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിര്‍ ദേശിച്ചിട്ടുള്ളത്.

Read More »

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി

Read More »

മല്ലികാര്‍ജുന്‍ ഖാര്‍ഗെ: മുന്നിലുള്ളത് മഹാദൗത്യം

സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും സ്വരച്ചേര്‍ച്ചയില്ലാതെ അകന്നു നിന്നിരുന്ന ജി-23 ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയാര്‍ജിക്കാന്‍ ഖാര്‍ഗെയ്ക്കു കഴിഞ്ഞിട്ടു ണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊത്തത്തില്‍ ഖാര്‍ഗെയുടെ സ്ഥാനാ രോഹണം കോണ്‍ഗ്ര സിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കരുത്ത്

Read More »

യു കെ റിക്രൂട്ട്‌മെന്റ് ; ചില വസ്തുതകള്‍

നവംബര്‍ മാസത്തില്‍ കൊച്ചിയിലൊരുങ്ങുന്ന വിപുലമായ യു.കെ ജോബ് ഫെസ്റ്റും തുടര്‍ന്ന് പ്രതിവര്‍ ഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ഈ ധാരണാ പത്രത്തിന്റെ നേട്ടം തന്നെയാണ്. ആ ദ്യഘട്ടത്തില്‍ കേരളത്തിലെ ആരോഗ്യ, ഇതര

Read More »

എടുത്തുചാട്ടമില്ല, പൊട്ടിത്തെറിയില്ല, പിടിവാശിയില്ല ; കോടിയേരി സൗഹൃദത്തിന്റെ സൗരഭ്യം പരത്തിയ നേതാവ്

മറുനാടന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള കേരള നോണ്‍-റെസിഡന്റ് കേരളൈറ്റ് വെ ല്‍ഫെയര്‍ ബോര്‍ഡ്, മലയാളം മിഷന്‍, ലോകേരള സഭ മുതലായ സ്ഥാപനങ്ങളുടെ രൂ പീകരണത്തിലും അവയുടെ പ്രവര്‍ത്തനത്തിലും കോടിയേരി ബാലകൃഷ്ണന്‍ എന്ന ദീര്‍ഘദര്‍ശിയായ നേതാവിന് വലിയപങ്കാണുള്ളത്.

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »