അപകടത്തില്‍ ചിലര്‍ക്ക് ജീവഹാനിയുണ്ടായതായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു
മക്ക : ബസ്സും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആര്‍ക്കും ജീവഹാനിയില്ലെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു.
ക്ലീനിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബസ്സാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
റെഡ്ക്രസന്റിന്റെ നാലു യൂണിറ്റുകള്‍ എത്തി പരിക്കേറ്റവരെ സാഹിര്‍സ ഹീറാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
രണ്ട് പേരുടെ നില ഗുരുതരമാണെങ്കിലും മറ്റുള്ളവര്‍ അപകടനില തരണം ചെയതതായി ഏജന്‍സി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പരിക്കേറ്റവര്‍ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ലയ