ജിദ്ദ : കനത്ത മഴയെ തുടർന്ന് മക്ക നഗരത്തിലെ എല്ലാ സ്കൂളുകളിലും അൽ ജുമും, അൽ കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ, എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മക്കയിലെ എല്ലാ സ്കൂളുകളിലും, അൽ-ജുമും, അൽ-കാമിൽ, ബഹ്‌റ ഗവർണറേറ്റുകളിലും ചൊവ്വാഴ്ച ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. മദ്രസതി പ്ലാറ്റ്ഫോം വഴി ഓൺലൈനായി ക്ലാസുകൾ നടത്തുമെന്ന് വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
