മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍കാലത്തും മഞ്ഞുപെയ്യുകയാണ്. രണ്ടാഴ്ചയിലധികമായി 12-13 ഡിഗ്രി സെല്‍ഷ്യസിനിടയി ലാണ് രാവിലത്തെ താപനില
കല്‍പ്പറ്റ : മകരത്തിലും വയനാട് തണുത്തുവിറയ്ക്കുന്നു. രാത്രിയിലും പുലര്‍ കാല ത്തും മഞ്ഞുപെയ്യുക യാണ്. രണ്ടാഴ്ചയിലധികമായി 12-13 ഡിഗ്രി സെല്‍ഷ്യസിനി ടയിലാണ് രാവിലത്തെ താപനില. ഡിസംബര്‍ പാതിയോടെയാണ് തണുപ്പ് ഏറിയ ത്. ഡിസംബര്‍ അവസാനം 16 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപ നില ജനുവരി യില്‍ വീണ്ടും താഴെയെത്തി.
ജനുവരി ആരംഭത്തില്‍ 12.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു അതിരാവിലത്തെ താ പ നില. കഴിഞ്ഞ ദിവസ ങ്ങളിലെല്ലാം 14 ഡിഗ്രി സെല്‍ഷ്യസിനടുത്താണ്. ഉയര്‍ ന്ന താപനില 27 ഡിഗ്രി സ്യെഷ്യസായിരുന്നു. വരും ദിനങ്ങളിലും കടുത്ത തണുപ്പി ന് സാധ്യതയുണ്ടെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാ വസ്ഥാ വിദഗ്ധര്‍ പറ ഞ്ഞു.
മുന്‍കാലങ്ങളില്‍ ഡിസംബര്‍ പകുതിയോടെ ശൈത്യം കൂടി ജനുവരി ആദ്യവാരത്തോടെ കുറയുകയാ യിരുന്നു പതിവ്. ഇത്തവണ ജനുവരി പാതി പിന്നിടുമ്പോഴും കുളിര് വിട്ടൊഴിയുന്നില്ല. ഉത്തരേന്ത്യന്‍ സം സ്ഥാനങ്ങളില്‍ അതിശൈത്യത്തില്‍ വിറങ്ങിലക്കുമ്പോഴാണ് ജില്ലയും പതിവില്‍ നിന്ന് വ്യത്യസ്തമായി കൂ ടുതല്‍ ദിവസങ്ങള്‍ ശൈത്യ ത്തിന്റെ പിടിയിലമരുന്നത്.കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനവാ രത്തി ല്‍ 13 ഡിഗ്രിക്കും താഴെ താപനില എത്തിയിരുനെങ്കിലും തുടര്‍ച്ചയായി ഇത്രയും ദിവസം നീണ്ടു നിന്നിരു ന്നില്ല.