അബുദാബി : ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം. യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്.ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉപഗ്രഹം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും കൂടുതൽ വ്യക്തതയുള്ള വിവരങ്ങളും നൽകും. 3×5 മീറ്റർ നീളവും 750 കിലോ ഭാരവുമുള്ള ഉപഗ്രഹം ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലാണ് വികസിപ്പിച്ചത്.
