ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്. ആശുപത്രിയി ലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
\ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവച്ച് കൊന്നു. ഹോംഷാലിബഗ് മണ്ഡലം പ്രസിഡന്റ് ജാവീദ് അഹമ്മദ് ധര്‍ ആണ് കൊല്ലപ്പെട്ടത്. ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുല്‍ഗാമിലെ ബര്‍സാലോ ജാഗിറിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകര സം ഘം ധറിന് നേരെ വെടിയുതിര്‍ക്കുകയായിരു ന്നു. രക്തത്തില്‍ കുളിച്ചുകിടന്ന ധറിനെ ഉടനെ ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കുല്‍ഗാമിലെ കിസാന്‍ മോര്‍ച്ച അദ്ധ്യക്ഷ നെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരര്‍ വീട്ടിലെ ത്തി വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ രജൗരിയില്‍ ബിജെപി പ്രാദേശിക നേതാ വിന്റെ വീടിന് നേരെയും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.