കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ കലയനാട് ജങ്ഷനില്‍ ബൈക്കും ലോറിയും കൂ ട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍ (48) ഭര്‍ത്താവ് ലാലന്‍ (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കൊല്ലം: കൊല്ലം പുനലൂര്‍ ദേശീയ പാതയില്‍ കലയനാട് ജങ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ സി നി ലാലന്‍ (48) ഭര്‍ത്താവ് ലാലന്‍ (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടി ച്ചാണ് അപകടമുണ്ടായത്.
രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഭാര്യ സിനിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതി നിടെ ലാലു ഓടിച്ച ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേ ഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.











