ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മിശ്ര അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി മുംബൈയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്
മുംബൈ : ഭാര്യയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ചലച്ചിത്ര നിര്‍മ്മാതാവ് കമല്‍ കിഷോര്‍ മി ശ്ര അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി മുംബൈയില്‍ വച്ചാണ് ഇയാള്‍ അറസ്റ്റി ലായത്. ഇയാള്‍ക്കെതിരെ വ ധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം. വാഹനത്തില്‍ മറ്റൊരു സ്ത്രീയുമായി പോകുന്നത് ഭാ ര്യ കണ്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപക ടത്തില്‍ യുവതിയുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിരുന്നു. അന്ധേരിയിലെ ജനവാ സ മേഖലയിലാണ് അപകടം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഭര്‍ത്താവിനെ കാണാത്തതിനാല്‍ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് മറ്റൊരു സ്ത്രീയോടൊപ്പം അയാ ളെ കണ്ടത്. ഇത് ചോദ്യം ചെയ്യാന്‍ പോയപ്പോള്‍ കാര്‍ മുന്നോട്ട് എടുത്ത് ഇടിക്കുകയായിരുന്നുവെ ന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ മിശ്രയ്ക്കെ തിരെ അശ്രദ്ധമായ ഡ്രൈവിംഗ് ഉള്‍പ്പെടെയു ള്ള വിവിധ വകുപ്പുകള്‍ പ്രകാരം അംബോലി പൊ ലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇയാള്‍ അറസ്റ്റി ലായത്.