നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിത ബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് അറസ്റ്റിലായ പ്രതി സുരേഷ്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് പിരായിരി സ്വദേശി അജയ് കുമാര്‍ (24) ആണ് കൊല്ലപ്പെട്ടത്.
കൊച്ചി : നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയു മായു ള്ള അവിഹിതബന്ധ മാണെന്ന സംശയത്തെ തുടര്‍ന്നെന്ന് അറസ്റ്റിലായ പ്രതി സുരേഷ്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് പിരായിരി സ്വദേശി അജയ് കുമാര്‍(24)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഒരു മണിയോടെ നെട്ടൂര്‍ മാര്‍ക്കറ്റിലാണ് സംഭവം. പ്രതി പാല ക്കാട് സ്വദേശി സുരേഷിനെ പൊ ലീസ് അറസ്റ്റ് ചെയ്തു.
അജയ് കുമാറും സുരേഷിന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധ മാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോ ലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസി ക്കുകയായിരുന്നു. ഇരുവ രും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍, യുവതിയുടെ ഭര്‍ ത്താവ് പാലക്കാട് സ്വദേ ശി സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു.
യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെ ക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ് കുമാര്‍, അജയ്കു മാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്ക മുണ്ടാകുകയും, സുരേഷ് സ്പാനര്‍ ഉപയോഗിച്ച് നിരവധി തവണ യുവാവിന്റെ തലയ്ക്കടിയ്ക്കുകയുമായി രുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീഴുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, അജയ് തന്നെ കാണാനാണ് പാലാക്കാട്ടുനിന്ന് വന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തങ്ങള്‍ സുഹൃത്തുക്കളായിരുന്നെന്നും തനിക്ക് തരാനുള്ള പണം തരാന്‍ വേണ്ടിയാണ് വന്നതെന്നുമാണ് യുവതിയുടെ പ്രതികരണം.











