ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോ ള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടികാട്ടി ഭാര്യ സമ ര്‍പ്പിച്ച പരാതിയില്‍ 34 കാരനായ നന്ദലാലിനാണ് ഹൈക്കോടതി 15 ദിവസത്തെ പരോള്‍ അ നുവദിച്ചത്
ജയ്പുര്‍: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോള്‍ അ നുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടികാട്ടി ഭാര്യ സമര്‍പ്പിച്ച പരാതി യില്‍ 34 കാരനായ നന്ദലാലിനാണ് ജഡ്ജിമാരായ സന്ദീപ് മെഹ്ത്ത,ഫര്‍ജാന്ദ് അലി എന്നിവരടങ്ങുന്ന ഡിവി ഷന്‍ ബെഞ്ച് 15 ദിവസ ത്തെ പരോള്‍ അനുവദിച്ചത്.
നന്ദലാലിന്റെ ഭാര്യ നിരപരാധിയാണ്. ഭര്‍ത്താവ് ജയിലിലായതിന് ശേഷം അവരുടെ വൈകാരികവും ശാ രീകവുമായ ആവശ്യങ്ങള്‍ പലതും നിറവേറുന്നില്ല. തടവുകാരന്റെ ഭാര്യയ്ക്ക് പ്രസവിക്കാനും ഗര്‍ഭം ധരിക്കാ നുമുള്ള അവകാശം നിഷേധിക്കാനാകില്ല. നന്ദലാലിന്റെ ഭാര്യ ചൂണ്ടിക്കാട്ടിയ വാദങ്ങളോട് എതിര്‍ക്കാന്‍ കോടതിക്ക് കാരണങ്ങ ളൊന്നുമില്ലെന്ന് ഏപ്രില്‍ അഞ്ചിന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.
ഭര്‍ത്താവില്‍ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ആദ്യം കലക്ടറെയാണ് സമീപിച്ചത്. എന്നാല്‍ ഈ പരാതിയില്‍ തീരുമാനമെടുക്കാതിരുന്ന തോടെ യുവതി ഹൈക്കോടതിയെ സമീപിച്ചു.
2019ല്‍ രാജസ്ഥാനിലെ ഭില്‍വാര കോടതിയാണ് നന്ദലാലിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. നില വില്‍ അജ്മീര്‍ സെന്‍ട്രല്‍ ജയിലിലാണ് നന്ദലാലിനെ പാര്‍പ്പിച്ചിരിക്കുന്നത്. ശിക്ഷിക്കപ്പെടുന്നതിന് തൊ ട്ടുമുമ്പാണ് ഇയാള്‍ വിവാഹിതനായത്.2021ല്‍ നന്ദലാലിന് 20 ദിവസം പരോള്‍ ലഭിച്ചിരുന്നു. ജയിലില്‍ നന്ദലാലിന്റെ പെരുമാറ്റം മാ തൃകാപരമാണെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.











