പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ(32), സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. സഹോദരിമാരിലൊരാളുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം.
തിരുവനന്തപുരം: കോവളം തിരുവല്ലം വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തി നടുത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ചു പരിക്കേറ്റ സഹോദരി മാര്‍ മരിച്ചു. പനത്തുറ ജിജി കോളനിയി ല്‍ ഐശ്വര്യ(32), സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. സഹോദരിമാരിലൊരാളുടെ ഭര്‍ത്താ വ് ആത്മഹത്യ ചെയ്തത റിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം.
ശനിയാഴ്ച രാത്രിയിലായിരുന്നു അപകടം.ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാര്‍ഗമധ്യേയും ശാരിമോള്‍ ചികിത്സയിലിരിക്കേ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപ ത്രി അധികൃതര്‍ അറിയിച്ചു. കോവളം ഭാഗത്തു നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. റോഡില്‍ തെറിച്ചു വീണ ഇവരെ നാട്ടുകാരും ഹൈവേ പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രയിലെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഐശ്വര്യയുടെ ഭര്‍ത്താവ് നെടുമങ്ങാട് താമസിക്കുന്ന ശ്രീജി വീട്ടില്‍ തൂങ്ങി മരിച്ചുവെന്നറിഞ്ഞ് ഇരുവ രും അവിടേയ്ക്കു പോകുന്നതിന് ബസ് കയറാനായി ബൈപാസിലെത്തിയപ്പോഴാണ് അപകടമെന്നു സമീപവാസികള്‍ പറഞ്ഞു.











