കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത്
കോഴിക്കോട്: ഭര്‍ത്താവിനോട് വഴക്കിട്ട് ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ യുവതി നാട്ടിലേക്ക് മടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്ന് നാടു വിട്ട 29 കാരി പ്രഭാദേവിയെയാണ് സാമൂഹ്യനീതി വകുപ്പി ന്റെയും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ കോട്ടൂളിയുടെയും നേതൃത്വത്തില്‍ ബന്ധുക്കളെ വിവരമറിയിച്ച് നാട്ടിലെത്തിച്ചത്.
പ്രഭാദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഈ മാസം അഞ്ചിനാണ് സാമൂഹ്യ നീതി വകുപ്പിന്റെ വെള്ളിമാടുകുന്നുള്ള ഷോര്‍ട്ട് സ്റ്റേ ഹോമില്‍ എത്തിച്ചത്. നാടുവിട്ടും വഴിതെറ്റി യും മറ്റും കുടുംബത്തില്‍ നിന്നും വേര്‍പെട്ട് അലയുന്ന നിരവധി പേരെ സ്വന്തം നാടുകളിലെത്തി ക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളിയാണ് യുവതിയെ നാട്ടിലെത്തിക്കാന്‍ സഹായി ച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മുന്‍ ജീവനക്കാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ശിവന്‍ കോ ട്ടൂളി.
കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രഭാവതിയെ കാണാതായതോടെ പരാതി നല്‍കി ബന്ധുക്കള്‍ കാ ത്തിരിക്കുകയായിരുന്നു. ശിവന്‍ കോട്ടൂളിയാണ് യുവതിയില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കി ബിഹാറിലെ പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ വഴി വിശദവിവരം ലഭിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് രാം ബാബു സിങ് കോഴിക്കോട്ട് എത്തുകയായിരുന്നു. ബീഹാറിലെ ചാപ്ര സ്വദേശികളായ ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.












