ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതക മാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോട ഭാര്യ അറസ്റ്റില്‍
മാള: ഭര്‍ത്താവിനെ വിറക് കഷ്ണംകൊണ്ട് അടിച്ചു കൊന്ന ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവിനെ കിടപ്പുമുറി യില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തില്‍ തെളി ഞ്ഞതോടയാണ് ഭാര്യ അറസ്റ്റിലായത്. കരൂപ്പടന്ന മേപ്പുറത്ത് അലി (65) മരിച്ച കേസിലാണ് ഭാര്യ
സുഹറ (56) അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഭാര്യ കുറ്റം സമ്മതിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് അലിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി യില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു.വഴക്ക് മൂത്തപ്പോള്‍ അലി അടുക്കളയില്‍ നിന്നും വിറക് കഷ്ണമായി വന്ന് സുഹറയെ അടിക്കാന്‍ ശ്രമിച്ചു. തന്നെ തല്ലുമെന്ന ഭയത്താല്‍ സുഹറ വിറകുകഷ്ണം കൊണ്ട് അലിയുടെ തലക്ക് തുടരെ തുടരെ അടിച്ചു. അതോടെ അലി മരിച്ചു.
പിറ്റേന്ന് അയല്‍വാസികളോട് പറഞ്ഞത് ബാത്ത് റൂമില്‍ വീണു പരിക്ക്പ റ്റിയെന്നാണ്. അയല്‍വാ സികള്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരണം സംഭവിച്ചിരു ന്നു. തലയില്‍ മുറിവ് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇരിങ്ങാലക്കുട പൊലിസില്‍ വിവരമറിയിച്ചു. ഫോറന്‍സിക്ക് വിദഗ്ധരെത്തി വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ അലിയുടെ വീട്ടിലെത്തി സുഹറയടക്കമുള്ളവരെ നിരീക്ഷണത്തി ലാക്കി. ശനിയാഴ്ച ഖബറടക്കത്തിനുശേഷം സുഹറെയും മറ്റു ചിലരെയും കസ്റ്റഡിയിലെടുത്തു.
തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ സുഹറ കുറ്റം സമ്മതിച്ചു. അടിക്കാനുപയോഗിച്ച വിറക് കഷ്ണം വീട്ടില്‍ കൂട്ടിവച്ചിരുന്ന വിറക് കൂനയില്‍നിന്നും പോലിസ് കണ്ടെടുത്തു. ഇരിങ്ങാലക്കു ട ഡിവൈഎസ്പി ബാബു കെ തോമസ്,ഇരിങ്ങാലക്കുട പൊലിസ് ഇന്‍സ്പെക്ടര്‍ സുധീരന്‍ എന്നിവര ടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ അറസ്റ്റുചെയ്തു.










