കോവിഡ് പ്രതിരോധ വാക്‌സിനുള്ള ജിഎസ്ടിയില്‍ മാറ്റമില്ല. മുന്‍നിശ്ചയിച്ച അഞ്ച് ശത മാനം നികുതി വാക്സിന് നല്‍കേണ്ടിവരും. ബ്ലാക്ക് ഫം ഗസ് മരുന്നുകള്‍ക്ക് തത്കാലം നി കുതി യുണ്ടാവില്ല.
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ സമഗ്രഹികളുടേയും മരുന്നുകളുടേയും സേവനത്തിന്റെയും നികുതികളില്‍ ജിഎസ്ടി കൗണ്‍സില്‍ ഇളവ് വരുത്തി. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നികുതിയില്‍ മാറ്റം വരുത്തിയത്. പള്‍സ് ഓക്‌സിമീ റ്റര്‍, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍, ടെസ്റ്റിങ് കിറ്റ് തുടങ്ങിയ പ്രതിരോധ സാമഗ്രികളുടെ നികുതി കുറച്ചിട്ടുണ്ട്. ആംബുലന്‍സിന്റെ ജി എസ്ടി 12 ശതമാനമാക്കി കുറച്ചു.
അതേസമയം കോവിഡ് പ്രതിരോധ വാക്‌സിനുള്ള ജിഎസ്ടിയില്‍ മാറ്റമില്ല. മുന്‍നിശ്ചയിച്ച അഞ്ച് ശതമാനം നികുതി വാക്സിന് നല്‍കേണ്ടിവരും. ബ്ലാക്ക് ഫംഗസ് മരുന്നുകള്‍ക്ക് തത്കാലം നികുതിയു ണ്ടാവില്ല.
കോവിഡ് പ്രതിരോധസാമഗ്രഹികള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി സെപ്തംബര്‍ മുപ്പത് വരെ മാത്ര മായിരിക്കും ബാധകമെന്നും ധനമന്ത്രി വ്യക്തമാക്കി. വൈദ്യ ആവശ്യത്തിനുള്ള ഓക്‌സിജന് 5 ശത മാനം നികുതിയുണ്ടാവും. സാനിറ്റൈസര്‍, പിപിഇ കിറ്റുകള്‍ എന്നിവക്കുള്ള നികുതിയും അഞ്ച് ശതമാനമാക്കി.











