പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൗണ്‍സിലര്‍മാരല്ലാത്ത യുഡിഎഫ് പ്രവര്‍ത്തകരെ പൊലിസ് ഓഫിസില്‍ നിന്ന് പുറത്താക്കി. പ്രതിഷേധക്കാര്‍ ക്ക് നേരെ പൊലിസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേ റ്റു
കൊച്ചി: ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പറേഷനില്‍ സംഘര്‍ഷം. കൗണ്‍സില്‍ യോഗത്തിനി ടെ പ്രതിഷേധവുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും പൊലിസ് തട ഞ്ഞു. മേയറെ തടയാന്‍ ശ്രമിച്ചതോടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. കനത്ത പൊലിസ് വല യത്തിലാണ് മേയര്‍ എം.അനില്‍കു മാര്‍ കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ കടന്നത്.
പൊലിസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൗണ്‍സിലര്‍മാരല്ലാത്ത യുഡിഎഫ് പ്രവ ര്‍ത്തകരെ പൊലിസ് ഓഫിസില്‍ നിന്ന് പുറത്താക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരുക്കേറ്റു.
അതേസമയം, കോര്‍പറേഷന്‍ ഗേറ്റിന് പുറത്ത് മേയര്‍ക്ക് പിന്തുണയുമായി സിപിഎം പ്രവര്‍ത്തകര്‍ മുദ്രാ വാക്യം വിളിച്ചു. പുറത്ത് സംഘര്‍ഷം നടക്കുന്നതിനിടെ യുഡി എഫ്-ബിജെ.പി കൗണ്‍സിലര്‍മാരുടെ അ ഭാവത്തില്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാ ണ്. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷനില്‍ മേയര്‍ക്കെതിരെ ദിവ സങ്ങളായി പ്രതിഷേധം തുടരുകയാണ്.