ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ 11 ശ്രീലങ്കന്‍ പൗര ന്‍മാര്‍ കൊല്ലത്ത് പൊലിസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നി ന്നാണ് സംഘത്തെ പൊലീസ് പിടി കൂടിയത്
കൊല്ലം : ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ട് എത്തിയ 11 ശ്രീലങ്കന്‍ പൗരന്‍മാ ര്‍ കൊല്ലത്ത് പൊലിസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോ ഡ്ജില്‍ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. തമിഴ്നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യു കയാണ്. ബോട്ടുമാര്‍ഗം ഓസ്ട്രേലി യയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് സൂചന.
കഴിഞ്ഞ 19 ന് രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ ചെന്നൈയില്‍ എത്തിയിരുന്നു. പി ന്നീട് ഇവരെ കാണാതായി. ഇവര്‍ക്കുവേണ്ടി തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്നാട്ടിലും അ യല്‍ സംസ്ഥാനങ്ങളിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീ സ് കമ്മീഷണര്‍മാര്‍ക്കും വിവരം കൈമാറിയിരുന്നു.
കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതുസംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെ രച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്.പിടിയിലായവരില്‍ രണ്ട് പേര്‍ ചെന്നൈയിലെ ത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയി ലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പിലും മൂന്ന് പേര്‍ ചെന്നൈ യിലെ അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരാണ്.
ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജന്റ എന്നാണ് വിവരം. കേരളത്തിലെത്തി തന്റെ മറ്റൊരു ഏജന്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം. വലിയ ബോട്ടില്‍ വന്‍സം ഘമായിട്ടാണ് ഇത്തരക്കാര്‍ സാധാരണ ഓസ്ട്രേലിയയിലേക്ക് പോകാറുള്ളത്. അതിനാല്‍ തന്നെ കൂ ടുതല്‍ പേര്‍ കൊല്ലത്തേക്ക് വന്നു കൊണ്ടിരിക്കുകയോ അടുത്ത നിര്‍ദ്ദേശം കാത്ത് സമീപജില്ലകളി ല്‍ തമ്പടിക്കുകയോ ആയിരിക്കാം എന്നാണ് പൊലീസ് കരുതുന്നത്.സംഘത്തിലെ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.