Web Desk
കോട്ടയം പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപാറയിലിന്‍റെ അസ്വഭാവിക മരണത്തിന് കാരണം പള്ളിയിൽ മുമ്പുണ്ടായ തീപ്പിടുത്തവുമായി ബന്ധപ്പെട്ട മനോവിഷമമാണെന്ന് സീറോ മലബാർസഭ.പള്ളി വളപ്പിലുണ്ടായ തീപ്പിടുത്തത്തിൽ ചിലർക്ക് പൊള്ളലേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ അദ്ദേഹത്തെ വലിയ വിഷമത്തിലാക്കിയിരുന്നു. രക്തസമ്മർദ്ദ രോഗിയുമായിരുന്നു അദ്ദേഹമെന്ന് ചങ്ങനാശേരി അതിരൂപത വക്താവ് ജോജി ചിറയിൽ, ജാഗ്രതാ സമിതി കോർഡിനേറ്റർ ഫാ. ആന്‍റെണി തലച്ചെല്ലൂർ എന്നിവർ പറഞ്ഞു. മരണത്തിൽ സഭ ദുഖം രേഖപ്പെടുത്തുന്നതായി അവർ അറിയിച്ചു.