ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. എറ ണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ പ്പെട്ടത്. പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്‌ഐയാണ്.
കൊച്ചി: ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരി ച്ചു. എറണാകുളം പെരുമ്പാവൂരിലുണ്ടായ അപകടത്തിലാണ് ഗ്രേഡ് എസ്‌ഐ പെരുമ്പാവൂര്‍ കുറുപ്പം പടി സ്വദേശി രാജു ജേക്കബ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് രാജു ജേക്കബ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തി ല്‍പ്പെട്ടത്. പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്‌ഐയാണ് രാജു ജേക്കബ്.
മലയാറ്റൂര്‍ കിഴക്കേ ഐമുറിയില്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്ത നം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടി കള്‍ക്കായി മാറ്റി.











