സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ബെംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ 35 പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവര്‍ 340 ആയെന്ന് പൊലീസ് അറിയിച്ചു. ആക്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇന്നലെ മരിച്ചു. കെജി ഹള്ളി സ്വദേശിയായ സയ്യാദ് നദീം (24) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന പ്രതി കോവിഡ് ബാധിതനായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 11 എഫ്‌ഐആറുകളാണ് ബെംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയല്‍ അന്വേഷണം ഉടന്‍ തുടങ്ങും. നഗരത്തില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. സിസി
ടിവി ദൃശ്യങ്ങൾ എല്ലാം തന്നെ പിടിച്ചെടുത്തു കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ് പോലിസ്. ദൃശ്യങ്ങളിൽ കണ്ടെത്തിയ അക്രമകാരികളെയും അറസ്റ് ചെയ്തിട്ടുണ്ട്.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുന്നു ണ്ട്. കലാപത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കര്‍ണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
സ്ഥിതി ഇപ്പോൾ നിയന്ത്രണാതീതമാണ്.