മലയാളി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിനാണ് ദുബായ് രാജകുമാരന്റെ ലൈക്ക് ലഭിച്ചത്.
ദുബായ് : മലയാളി യുവാവ് പകര്‍ത്തിയ ദുബായ് നഗരത്തിന്റെ മനോഹര ചിത്രത്തിന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ലൈക്ക്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് രണ്ട് തംപ്‌സ് അപ് രാജകുമാരന്റെ പക്കല്‍ നിന്നും ലഭിച്ചത്.
കോഴിക്കോട് സ്വദേശിയായ നിഷാസ് അഹമദാണ് ചിത്രം പകര്‍ത്തിയത്.
ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി സായ്ഹന്ന വെളിച്ചത്തില്‍ എടുത്ത ചിത്രമാണ് നിഷാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ഇത് രണ്ടാം തവണയാണ് നിഷാസിന്റെ ചിത്രത്തിന് രാജകുമാരന്റെ ലൈക്ക് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ദുബായ് ഫൗണ്ടന്റെ ചിത്രത്തിനും ലൈക്ക് ലഭിച്ചിരുന്നു.
ദുബായിലെ ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുന്ന സുഹൃത്തിനെയാണ് നിഷാസ് പകര്‍ത്തിയത്.
ലൈക്ക് ലഭിച്ചതില്‍ അതീവ സന്തുഷ്ടനാണെന്നും ഇത് വിശ്വസിക്കാനാവുന്നില്ലെന്നും നിഷാസ് മറുപടിയായി കുറിച്ചു.