ബി ജെ പി സ്ഥാനാർഥി പട്ടിക തീരുമാനിക്കാൻ ഇന്ന് വൈകിട്ട് തൃശൂരിൽ യോഗം ചേരും.
സിനിമാ താരം സുരേഷ്‌ഗോപി മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. അൽഫേൻസ് കണ്ണന്താനവും സീറ്റ് വേണ്ടെന്ന് നേതൃത്വത്തെ അറിയിച്ചു. ഘടകകക്ഷി നേതാക്കളായ പി സി തോമസ്, തുഷാർ വെള്ളാപ്പള്ളി എന്നിവരും മത്സരിക്കാനില്ലെന്ന നിലപാടിലാണ്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടില്ല. കുമ്മനം രാജശേഖരൻ നേമത്തും കെ സുരേന്ദ്രൻ കഴക്കൂട്ടത്തും, വി വി രാജേഷ് വട്ടിയൂർക്കാവിലും മത്സരിക്കാനാണ് ഒരുങ്ങിയിരിക്കുന്നത്











