സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ല്‍ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാന്‍ തോക്കുമായി ഇറങ്ങിയത്.” ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഈ അഭ്യാസങ്ങളെന്നും തോമസ് ഐസക്ക് ആരോപിച്ചു.
മലയാളം മിഷന്റെ ഒരു ഫയലാണല്ലോ വിവാദത്തില്‍. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപരന് എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ പോകുന്നവരെ സമ്മതിക്കണം- മന്ത്രി ഫേസ്ബുക്കില്‍ പറഞ്ഞു.