ലൈംഗിക പീഡനക്കേസില്‍ നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാ ക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടീസ്. അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് അയച്ചത്
കൊച്ചി : ലൈംഗിക പീഡനക്കേസില്‍ നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാര ണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടീസ്. അഡ്വക്കേറ്റ് ജനറലാണ് നോട്ടീസ് അയച്ചത്. കോട്ടയം മുന്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30നു നേരിട്ടു ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എംജെ ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി. വിചാരണ കോടതിയുടെ വിധി വന്ന ഉടനെ ഹരിശങ്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അവഹേളിക്കുന്നതാണെന്നാണ് ആക്ഷേപം.
വിധി നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അദ്ഭുതമാണെന്നും ഹരിശങ്കര്‍ വിധി വന്നതിനു പിന്നാലെ പ്രതികരിച്ചിരുന്നു. എല്ലാ തെളിവുകളും ശക്തമായിട്ടും, ഒരാള്‍ പോലും കൂറുമാറാ തിരുന്നിട്ടും കന്യാസ്ത്രീയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണ് ഉണ്ടായത്. സമാന കേസുക ളില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന വിധി അംഗീകരിക്കാനാകില്ല. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം വിധി നല്‍കുന്നില്ലെന്നും ഹരിശങ്കര്‍ അന്ന് പറഞ്ഞിരുന്നു.
കോടതി വിധിക്കെതിരെ ആക്ഷേപം ഉയര്‍ത്തിയ എസ്പിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ അന്നുതന്നെ പല കോണില്‍ നിന്നു വിമര്‍ശനവും ഉയര്‍ന്നിരുന്നു.