ശബരിമലയില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാന്‍ യുഡി എഫുകാരെ ആരെയും തെരുവില്‍ കണ്ടില്ലെന്നും നദ്ദ പറഞ്ഞു.
തൊടുപുഴ: സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ദേവസ്വം ബോര്‍ഡുകളുടെ കൈയ്യില്‍ നിന്നും ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് കൈമാറുമെന്ന് ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. തൊടുപുഴയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ എല്‍ഡിഎഫും യുഡിഎഫും വിശ്വാസികള്‍ക്കെതിരായ നിലപാട് എടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യയിലെ വിശ്വാസികളെയെല്ലം ഇടത് സര്‍ക്കാര്‍ വഞ്ചിച്ചു. വിശ്വാസം സംരക്ഷിക്കാന്‍ യുഡി എഫുകാരെ ആരെയും തെരുവില്‍ കണ്ടില്ലെന്നും നദ്ദ പറഞ്ഞു.
പുതിയ കേരളം മോദിക്കൊപ്പം നില്‍ക്കും. നിപ്പ, പ്രളയം എന്നിവ വന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനത്തിനൊപ്പം നിന്നു. ശബരിമലയില്‍ അപകടമുണ്ടായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശബരിമലയില്‍ വന്നില്ല. പുറ്റിങ്ങല്‍ ദുരന്തമുണ്ടായി മണിക്കൂ റുകള്‍ ക്കുള്ളില്‍ നരേന്ദ്ര മോദി കേരളത്തിലെത്തി. ഗള്‍ഫില്‍ മലയാളികള്‍ കുടുങ്ങിയപ്പോള്‍ സഹായിക്കാന്‍ മോദി സര്‍ക്കാര്‍ ഓടിയെത്തി. ഫാദര്‍ ടോമിനെയും അലക്‌സിനെയും നഴ്‌സുമാരെയും കേരളലെത്തിച്ചത് ചില ഉദാഹരണങ്ങള്‍ മാത്രമാണെന്ന് നദ്ദ പറഞ്ഞു.











