കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരി ക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊല വിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നതെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍
തിരുവനന്തപുരം : കുഴല്‍പ്പണകേസ് അന്വേഷണത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാ നമാണെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇത് ഗൗരവപൂര്‍വം കണക്കിലെ ടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരി ക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊല വിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നത്. ബി ജെപിയുടെ അഴിമതി മൂടിവെച്ച് അക്രമം കെട്ടഴിച്ചുവിടാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സിക ളെ ഉപയോഗിച്ച് കേരളഭരണം അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ശ്രമം കേരളജനത നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരാകരിച്ചതാണ്.
ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂ ട്ടരാണ് ഇവിടെ നിയമവാഴ്ചയെ വെല്ലുവിളിക്കു ന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്ക ളെ കള്ളക്കേസില്‍ കുടുക്കുമെന്നുമാണ് എ എന്‍ രാധാകൃഷ്ണന്റെ ഭീഷണി. കുഴല്‍പ്പണക്കടത്ത് പി ടിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥരെ വിരട്ടി നിയമം കൈയ്യിലെടുക്കാനാണ് കെ.സുരേന്ദ്രന്റെ ശ്രമം.
കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹ മെങ്കില്‍ നടക്കില്ല. വിരട്ടല്‍ കേരളത്തില്‍ വിലപ്പോകി ല്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്ണനെ തിരെ നടപടി സ്വീകരിക്കണം. കുഴല്‍പ്പണം ഇറക്കിയത് കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്ക്കാനാ ണ് കെ.സുരേന്ദ്രനും രാധാകൃഷ്ണനും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് എ വിജയരാഘ വന്‍ ആരോപിച്ചു. ഫാസിസ്റ്റ് ഭീഷണിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും പ്രതിരോധം ഉയര്‍ ന്നുവരണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.