തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് ക ണ്ടെടുത്തത്
ചെന്നൈ : 500 കോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം ബാങ്ക് ലോക്കറില്‍ നിന്ന് ക ണ്ടെ ത്തി. തഞ്ചാവൂരിലെ ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് കണ്ടെടുത്തത്. വിഗ്രഹം എങ്ങനെയാ ണ് ബാങ്ക് ലോക്കറില്‍ എത്തിയതെന്നും ഇതിന്റെ ഉടമയ്ക്ക് എങ്ങനെയാണ് ഇത്രയും പണം ലഭിച്ച തെന്നും അന്വേഷിച്ചുവരികയാണെന്ന് അഡി. ഡിജിപി ജയനാഥ് മുരളി അറിയിച്ചു.
തഞ്ചാവൂരിലെ ഒരു വീട്ടില്‍ വന്‍തോതിലുള്ള പുരാവസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാ ണ് പൊലീസ് പരിശോധന നടത്തിയത്. സാമിയപ്പന്‍ എന്നയാളു ടെ വീട്ടിലാണ് പരിശോധന നടത്തിയത്. എന്നാല്‍ വിഗ്രഹം എവിടെ നിന്നാണ് ലഭിച്ചതെന്ന് സംബന്ധിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നാണ് എണ്‍ പതുകാരനായ സാമിയപ്പന്റെ മകന്‍ അരുണ്‍ പൊലീസിനോട് പറഞ്ഞു.
കാലടി ആദി ശങ്കര ജന്മഭൂമിയില്‍ നിന്ന് 2009 ല്‍ മരതക ശിവലിംഗം കാണാതായിരുന്നു. കേരള പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെ ങ്കിലും കണ്ടെത്താനായിട്ടില്ല. ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷി ക്കുന്നുണ്ട്. 2016ല്‍ നാഗപട്ടിണത്തിലെ തിരുക്കുവലയ് ശിവക്ഷേത്രത്തില്‍ നിന്ന് ഒരു ശിവലിംഗം മോഷ ണം പോയിരുന്നു. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ കവര്‍ച്ച വിസ്മൃതിയില്‍
അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല
ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ചെയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂ പീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല ശ്രീകോവില്‍ കു ത്തിത്തു റന്ന് കോടിക ള്‍ വിലമതിക്കുന്ന പുരാതന മരതക ശിവലിംഗവും വെള്ളിപ്പാത്രങ്ങളുമാണ് ക വ ര്‍ന്നത്. ആര്യാംബാ സ ന്നിധിയ്ക്കുമുന്നിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവര്‍ ന്നിരുന്നു.
2009 മാര്‍ച്ച് 28 ശനിയാഴ്ച രാവിലെ 4.30ന് ക്ഷേത്രം ജീവനക്കാരനാണ് ശ്രീകോവിലിന്റെ വാതിലു കള്‍ തുറന്നുകിടക്കുന്നതായി കണ്ടത്. വിവരമറിഞ്ഞ് അന്നത്തെ എറണാകു ളം റേഞ്ച് ഐ ജി ഹേമചന്ദ്രന്‍,റൂറല്‍ എസ്പി പി വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥ ലത്തെത്തി അന്വേഷണം നട ത്തി. പെരിയാര്‍ കടന്നാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തില്‍ പ്രവേശി ച്ചതെന്നാണ് പൊലിസ് സംശയിച്ചത്. ക്ഷേത്രത്തിന്റെ മുകളിലൂടെ കയറി അകത്തേയ്ക്ക് ചാടി ക്ക ടന്നതിന്റെ പാടുകള്‍ കണ്ടിരുന്നു. ആര്യാബ സമാധി യ്ക്കുസമീപം തറയില്‍ ഏഴോളം ചെളിപുര ണ്ട കാല്‍പാദ അടയാങ്ങളും കണ്ടിരുന്നു.
ശ്രീകോവിലിന്റെ വാതിലിന്റെ താഴുകള്‍ തകര്‍ത്തിരുന്നു. ശ്രീശങ്കര വിഗ്രഹത്തിന് മുന്‍പിലായി വെള്ളി നിര്‍മ്മിത പീഠത്തിലായിരുന്നു മരതക ശിവലിംഗം പ്രതിഷ്ഠിച്ചിരുന്നത്. 1910ലാണ് ശൃം ഗേരിയില്‍ നിന്നും ശിവലിംഗം ഇവിടെയെത്തിച്ച് പ്രതിഷ്ഠിച്ചത്. മൂന്ന് ലക്ഷത്തോളം വിലപിടിപ്പു ള്ള പഞ്ചപാടകം, തട്ടുകള്‍, മണികള്‍, മൊന്തകള്‍, സോ മസൂത്രം, പീഠം എന്നിവയും മോഷ്ടിക്ക പ്പെട്ടിരുന്നു.