കോവിഡ് വിലക്കുകള്‍ക്കു ശേഷമുള്ള ആദ്യ പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും
മനാമ : സെയില്‍സ് മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ മലയാളി സെയില്‍സ് ടീമിന്റെ ആഭിമുഖ്യത്തില്‍ ബ്രീസ് 2022 ജൂണ്‍ പതിനാറിന് വൈകീട്ട് നടക്കും.
സഖയ്യയിലെ കെസിഎ ഹാളില്‍ വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും.
ലുലു ഗ്രൂപ്പ് മുഖ്യ പ്രായോജകരായ പരിപാടിയില്‍ ബഹ്‌റൈനിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാപരിപാടികളും അരങ്ങേറും.
കോവിഡ് കാലത്ത് നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിയിരുന്നു. ഷിഫ അല്‍ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് അംഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, കച്ചവടസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവിലേജ് കാര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ നല്‍കി.
തൊഴില്‍ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ ടീം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് സിജു കുമാര്‍, ജനറല്‍ സെക്രട്ടറി സനില്‍ കാണിപ്പയ്യൂര്‍, ട്രഷറര്‍ ആരിഫ് എന്നിവര്‍ പറഞ്ഞു.