പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം
മനാമ : വളരെ കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബഹ്‌റൈന്‍ ഭരണകൂടം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വില്‍ക്കുന്നതിനും ഇതോടെ സമ്പൂര്‍ണ നിരോധനമാകും.
സെപ്തംബര്‍ പതിനഞ്ചോടെയാകും നിരോധനം നടപ്പിലാക്കുക. കാര്‍ബണ്‍ രഹിത ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നിരോധനം.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പനയും വിതരണവും സെപ്തംബറില്‍ നടപ്പിലായ ശേഷം നിയമലംഘനത്തിന് പിഴയുണ്ടാകുമെന്നാണ് സൂചന. ഇക്കാലയളവില്‍ പൊതുജനങ്ങളിലും കച്ചവടക്കാരിലും ഇതുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തും.
ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം സെപ്തംബര്‍ 19 നാകും നിരോധനം നിലവില്‍ വരുക.
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം സാധ്യമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബഹ്‌റൈന്‍ വ്യവസായ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
ദുബായ്, അബുദാബി എന്നീ എമിറേറ്റുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.