തിരുവനന്തപുരം : ബഹ്റൈൻ സർക്കാരിന്റെ ‘ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ’ നേടിയ പ്രവാസി വ്യവസായി ഡോ.ബി.രവി പിള്ളയ്ക്കു നൽകുന്ന ആദരം ‘രവിപ്രഭ സ്നേഹസംഗമം’ ടഗോർ തിയറ്ററിൽ 5ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നടൻ മോഹൻലാൽ എന്നിവർ പ്രസംഗിക്കും. രവി പിള്ളയുടെ ‘ജീവിതയാത്ര’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും.
യൂണിവേഴ്സിറ്റി കോളജിൽ 2ന് രാവിലെ 9ന് രവി പിള്ളയെക്കുറിച്ചുള്ള ഫോട്ടോ എക്സിബിഷനും വെർച്വൽ ഫോട്ടോ ടൂറും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്സ്, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഭാരത് ഭവൻ, കേരള മീഡിയ അക്കാദമി, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലാണു പരിപാടികൾ.











