മസ്‌കത്ത് : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് ഊഷ്മള വരവേല്‍പ്പ്. റോയല്‍ വിമാനത്താവളത്തില്‍ രാജാവിനെയും പ്രതിനിധി സംഘത്തേയും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നേരിട്ടെത്തി വരവേറ്റു. തുടര്‍ന്ന് അല്‍ ആലം കൊട്ടാരത്തിലും ഔദ്യോഗിക സ്വീകരണമൊരുക്കി.ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളും ജനതയുടെ താല്‍പ്പര്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുമായി വിവിധ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും അവലോകനം ചെയ്തു. മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക, രാജ്യാന്തര സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നതതല പ്രതിനിധി സംഘവും രാജാവിനെ അനുഗമിക്കുന്നുണ്ട്.
