സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്നണി യോഗ ത്തില്‍ ധാരണ.മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മി നിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവ ശ്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിന് ഇടതുമുന്ന ണി യോഗത്തില്‍ ധാരണ.മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. ഈ സാഹചര്യത്തില്‍ നിരക്ക് കൂട്ടുന്നതില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെ യും എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തി.
നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കുറിപ്പ് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരു ന്നു. മിനിമം ചാര്‍ജ് പത്തുരൂപയായി വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. ഇന്ധനവില വര്‍ധനയ്ക്കു പിന്നാലെ ഇരുട്ടടിയായാണ് ബസ് ചാര്‍ജും കൂടുന്നത്.
ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റ ണി രാജു നല്‍കിയ ഉറപ്പിലാണ് സമരം മാറ്റിവെച്ചത്. മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് ബസുടമ കളുടെ വാദം. അത് അംഗീകരിക്കാന്‍ സാധ്യതില്ലെങ്കിലും മിനിമ് ചാര്‍ജ് എട്ടില്‍ നിന്ന് 10 രൂപയായി വര്‍ ധിപ്പിച്ചേക്കുമെന്നാണ് സൂചന. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കുറിപ്പ് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു.
കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യ ങ്ങള്‍ ആവശ്യപ്പെട്ടാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.എന്നാല്‍ ഈ വിഷയത്തോട് അനു ഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും അതിനാല്‍ സമരം പിന്‍വലി ക്കുന്നു എന്നുമാണ് ബസ് ഉടമകള്‍ അറിയിച്ചത്. എന്നാല്‍ ഈ മാസം18 മുന്‍പ് തീരുമാനം വേണമെന്നാണ് ഉടമു കളുടെ ആവശ്യം.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിനിമം ചാര്‍ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍നിന്ന് 90 പൈസ ആക്കിയിരുന്നു. എട്ടു രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍നിന്നും രണ്ടരയും ആക്കി. അന്ന് ഡീസല്‍ വില 72 രൂപ ആയിരുന്നു. ഇന്ന് ഡീസല്‍ വില 94 കടന്നെന്നു ബസ് ഉടമകള്‍ പറയുന്നു.