തടവുകാരുടെ കടബാധ്യത ഏറ്റെടുത്ത് സന്നദ്ധ സംഘടന. നിരവധി തടവുകാര്‍ക്ക് മോചനമൊരുങ്ങുന്നു.
ദുബായ് : കടബാധ്യതമൂലം ജയിലില്‍ കഴിയുന്നവര്‍ക്ക് മോചനമൊരുങ്ങുന്നു. സന്നദ്ധ സംഘടനയായ ദമാക് ഫൗണ്ടേഷന്റെ ഫ്രഷ് സ്ലേറ്റ് എന്ന പദ്ധതി പ്രകാരമാണ് ഫണ്ട് സ്വരൂപിച്ച ഫണ്ട് ഇതിനായി ഉപയോഗിക്കും.
ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് കടബാധ്യത മൂലം വര്‍ഷങ്ങളായി പുറം ലോകം കാണാതെ ജയിലില്‍ കഴിയുന്ന നിരവധി തടവുകാര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും,
ഇവരുടെ ബാധ്യതകള്‍ ഏറ്റെടുത്താണ് ഫ്രഷ് സ്ലേറ്റ് എന്ന സന്നദ്ധ സംഘടന സഹയാ ഹസ്തവുമായി എത്തിയിരിക്കുന്നത്. രണ്ട് മില്യണ്‍ ദിര്‍ഹത്തോളം ഇതിനായി പ്യുനിറ്റീവ് ആന്‍ഡ് കറക്ഷന്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് തുക കൈപ്പറ്റിയത്.
ഹുസൈന്‍ സജ് വാനിയുടെ ദമാക് ഫൗണ്ടഷേനാണ് ഫ്രഷ് സ്ലേറ്റ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
ജയില്‍ മോചിതരാകുന്ന തടവുകാര്‍ക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് ഭാവി ജീവിതം സന്തോഷകരമാക്കാമെന്നും ഇവര്‍ക്ക് ജീവിതത്തില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ സഹായകരമാകുമെന്നും ഫ്രഷ് സ്ലേറ്റ് പ്രമോട്ടറായ ഹുസൈന്‍ സജ് വാനി പറഞ്ഞു.











