ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അന്വേഷണ ഉദ്യോഗസ്ഥ ന് മുന്നില്‍ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. ക മീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെ ഹാജരാകാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദി ച്ചപ്പോള്‍ തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി കര്‍ശന നിര്‍ദേ ശം നല്‍കിയിരുന്നു.
തിരുവനന്തപുരം : ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അന്വേഷ ണ സംഘത്തിന് മുന്നില്‍ ഹാജരായി. രാവിലെ ഒമ്പതോടെ തിരുവന ന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അ സി. കമീഷണര്‍ ബി അനില്‍കുമാര്‍ മുമ്പാകെയാണ് എംഎല്‍എ ഹാജരായത്. മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ യുടെ ഭാഗമായാണ് അന്വേഷണ സംഘത്തിന് മുന്നില്‍ എംഎല്‍എ ഹാജ രായത്. അതേസമയം, സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് എംഎല്‍എക്കെതിരെ പുതിയൊരു കേസ് കൂടി പേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നു മുതല്‍ അടുത്തമാസം ഒന്നു വരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എ ന്നാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോട തി നല്‍കിയിട്ടുള്ള നിര്‍ദേശം. ആ വശ്യമെങ്കില്‍ എല്ലാ ദിവസവും ഹാജരാകണം. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ അന്വേഷണ സംഘ ത്തിന് മുന്നില്‍ ഉണ്ടാവുകയും വേ ണം. എല്‍ദോസ് ഉപയോഗിച്ച രണ്ട് ഫോണുകളും ക്രൈംബ്രാഞ്ചിന് കൈമാറേണ്ടി വരും. ഈ ഘട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്വാതന്ത്ര്യ മുണ്ട്.
അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു.











