പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണ ങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്.
കോട്ടയം: പാമ്പാടിയില്‍ പന്ത്രണ്ടുവയസ്സുകാരന്‍ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. കുന്നേപ്പാലം അറയ്ക്കപ്പറമ്പില്‍ മാധവ് ആണ് മരിച്ചത്. മാതാപിതാക്കളോട് പിണങ്ങിയാണ് കുട്ടി കടുംകൈ ചെയ്തത്. അ റയ്ക്കപ്പറമ്പില്‍ ശരത്, സുനിത ദമ്പതികളുടെ മകനാണ് മാധവ്.
ബന്ധുവീട്ടിലേക്ക് കൊണ്ടുപോയില്ലെന്ന പേരിലാണ് മാധവ് മാതാപിതാക്കളോട് പിണങ്ങിയത്. എണ്‍പ തുശതമാനത്തോളം പൊള്ളലേറ്റ മാധവിനെ ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.











