കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബക്രീദിന് സര്‍വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയുന്നതി ലെ യുക്തി എന്താണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം
തിരുവനന്തപുരം : ബക്രീദിന് സര്‍വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയു ന്നതിലെ യുക്തി എന്താണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സര്‍ക്കാര്‍ എല്ലാവരുടേതുമാകണം, എ ല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണണം. പിടിവാശി ഉപേക്ഷിച്ച് അശാസ്ത്രീയ ലോക്ഡൗ ണ്‍ രീതിയില്‍ നിന്ന് പിന്‍മാറാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.
വ്യാപാരമേഖലയുടെ പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കുന്നത് വലിയ ദുരന്തങ്ങള്‍ ക്ഷണിച്ചു വരു ത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ ക്കാര്‍ സമീപനം മാറ്റണം. കേന്ദ്രസര്‍ക്കാര്‍ നല്‍ കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര സര്‍ക്കാരിന്റെ യും നിര്‍ദേശങ്ങളുണ്ട്. പ്രധാനമന്ത്രി ഇന്നലേയും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രത്യേകമായി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു. ശനിയും ഞായറും അടച്ചിടുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ജനങ്ങളുടെ കഷ്ടപ്പാടുകളെ രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്ന രീതി ഉത്തരവാദിത്തപ്പെട്ട സര്‍ ക്കാരുകള്‍ക്ക് യോജിച്ചതല്ല. സര്‍ക്കാര്‍ എല്ലാവരുടേതുമാകണം, എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണണമെന്നും മുരളീധരന്‍ വ്യക്തമാക്കി.












